Section

malabari-logo-mobile

ഉള്ളണത്ത് കക്കൂസ്മാലിന്യം പൊതു തോട്ടിലേക്ക് തള്ളുന്നു.

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: ഉള്ളണത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നുള്ള കക്കൂസ് മാലിന്യം നാലുവര്‍ഷമായി ജനങ്ങള്‍ ഉപയോഗിച്ച്‌കൊണ്ടിരിക്കുന്ന തോട്ടിലേക്ക് തള്ളുന്നത് കണ്ടെത്തി. ഉള്ളണത്തെ മുണ്ടിയം തോട്ടിലേക്കാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കക്ക്ൂസില്‍ നിന്നുള്ള മാലിന്യം തള്ളുന്നത്.

വീട് നിര്‍മാണത്തിനായി എത്തിയ ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് വീട്ടില്‍ ഇപ്പോള്‍ താമസം. ഇവര്‍ ഉപയോഗിക്കുന്ന കക്കൂസില്‍ നിന്നാണ് പൈപ്പ് വഴി മാലിന്യം തള്ളുന്നത്.

sameeksha-malabarinews

ശനിയാഴ്ച വൈകീട്ട് മീന്‍ പിടിക്കാനായി തോട്ടിലിറങ്ങിയ നാട്ടുകാരുടെ ദേഹത്ത് കക്കൂസ് മാലിന്യം ആയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് രോക്ഷാകുലരായ നാട്ടുകാര്‍ മാലിന്യം ഒഴിക്കിക്കൊണ്ടിരുന്ന പെപ്പും കക്കൂസും അടിച്ചു തകര്‍ത്തു.

ജനവാസ കേന്ദ്രമായ ഈ മേഖലയില്‍ ആളുകള്‍ കുളിക്കുന്നതും അലക്കുന്നതും പ്രധാനമായും ഈ തോട്ടില്‍ നിന്നാണ്. കൂടാതെ കൃഷി ആവശ്യത്തിനുള്ള ജലവും ഈ തോട്ടില്‍ നിന്നു തന്നെയാണ് പാടത്തേക്ക് തുറന്നു വിടുന്നതും.

സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ തന്നെ ഇത്തരം നെറികേടുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ ജനങ്ങള്‍ കടുത്ത രോക്ഷത്തിലാണ്. ആരേഗ്യ വകുപ്പിനും പോലീസിനും പരാതിനല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!