Section

malabari-logo-mobile

13 വയസ്സുകാരിയെ ഒരുവര്‍ഷത്തിലധികമായി പീഡിപ്പിച്ച കോമരം അറസ്റ്റില്‍

HIGHLIGHTS : മഞ്ചേരി:

പീഡനത്തിനിരയാക്കിയത് കാമുകിയുടെ സഹോദരി പുത്രിയെ

മഞ്ചേരി: 13 വയസ്സുകാരിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിലധികമായി ലൈംഗിക പീഡനത്തിനിരയാക്കിക്കൊണ്ടിരിക്കുന്ന മഞ്ചേരി സ്വദേശിയും വേട്ടേക്കാട് ക്ഷേത്രത്തിലെ വെളിച്ചപ്പാടുമായ മധു(37)നെ പോലീസ് അറസ്റ്റ്‌ചെയ്തു.

sameeksha-malabarinews

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ മലപ്പുറം കുന്നുമ്മല്‍ ബസ്റ്റാന്റില്‍ അസ്വാഭാവികമായ നിലയില്‍ ഒരു സ്ത്രീയേയും നാല് കുട്ടികളെയും കണ്ടെത്തിയിരുന്നു. ഇവരെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണമാണത്തിനൊടുവിലാണ് ഈ കുട്ടികളില്‍ ഒരാളെ മധു ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്.

ഇന്നലെ ഈ സ്ത്രീയേയും കുടടികളെയും കണ്ടപ്പോള്‍ അസ്വാഭാവികത തോന്നിയ കലക്ട്രേറ്റിലെ ഒരു ജീവനക്കാരിയും നാട്ടുകാരും ചേര്‍ന്ന് ഹെല്‍പ്പ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ഹെല്‍പ്പ്‌ലൈനിലെ വനിതാ സെല്‍ ഇവരെ ചോദ്യം ചെയ്തപ്പോള്‍ കൊല്ലം സ്വദേശിയായ ഈ യുവതിയുടെ ചേച്ചിയുടെ മക്കളാണ് ഇതില്‍ രണ്ടുപേരന്നും മറ്റു രണ്ടു കുട്ടികള്‍ ഈ സ്ത്രീയുടേതാണെന്നും പറഞ്ഞു. ജ്യോഷ്ഠത്തിക്കും ഭര്‍്ത്താവിനും അസുഖമായതിനാല്‍ ഈ കുട്ടികള്‍ ഈ യുവതിയോടൊപ്പമാണ് താമസിച്ചിരുന്നത്. ഈ യുവതിയാകട്ടെ കുറച്ച് കാലമായി മധുവിനോടൊപ്പം മഞ്ചേരിയിലാണ് താമസം. ഈ ബന്ധത്തില്‍ മധുവിന് ഒരു കുട്ടിയും ഇവരിലുണ്ട്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടി മന്ത്രവാദി കൂടിയായ മധുവിന്റെ അടുത്തെത്തിയ യുവതിയെ ഇയാള്‍ ഒപ്പം താമസിപ്പിക്കുകയായിരുന്നു.

പോലീസ് കുട്ടികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മധു കൂട്ടത്തില്‍ മൂത്തകുട്ടിയെ യുവതിയുടെ ചേച്ചിയുടെ മകളെ ഒരു വര്‍ഷമായി ക്രൂരമായി ലൈംഗീക പീഡനത്തിനിരയാക്കുന്ന വിവരം പുറത്തുവന്നത്.  ഇവര്‍ താമസിച്ചിരുന്ന പാണ്ടിക്കാട്ടെ വസതിയില്‍ വെച്ച് പെണ്‍കുട്ടിയെ വായില്‍ തുണി തിരുകിയും കെട്ടിയിട്ടും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടികളെ വെളളിമാട്കുന്ന് ജുവനൈല്‍ ഹോമിലേക്കും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ കുതിരവട്ടം മാനസികാരോഗ്യാശുപത്രിയിലേക്കും മാറ്റി.

മഞ്ചേരി സിഐ വി എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!