വിബി ചെറിയാന്‍ അന്തരിച്ച

കൊച്ചി:  പ്രമുഖ ട്രേഡ് യുണിയന്‍ നേതാവ് വിബി ചെറിയാന്‍(68) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.. കുറച്ച് കാലമായി രക്താര്‍ബുദത്തിന് ചികത്സയിലായിരുന്നു അദ്ദേഹം.. ശനിയാാഴ്ച വൈകീട്ട് 5 മണിയോടെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയെയാണ് മരണം സംഭവിച്ചത്‌

മൃതദേഹം എളമക്കര കീര്‍ത്തിനഗര്‍ പുത്തന്‍പുര ലൈനിലെ സഹോദരിയുടെ വസതിയിലേക്കു മാറ്റി. ഞായറാഴ്ച 12വരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ചശേഷം എംസിപിഐയുവിന്റെ ആലുവ ദേശത്തെ ഓഫീസിലേക്ക് മാറ്റും. പകല്‍ 3ന്ഓഫീസ് വളപ്പില്‍ സംസ്കരിക്കും.

സിപിഐഎം മുന്‍ സംസ്ഥാനകമ്മറ്റിയംഗമായിരുന്ന ഇദ്ദേഹം സിഐടിയു ദേശീയ സക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സിപിഎമ്മില്‍ നിന്ന് അച്ചടക്കനടപടിക്ക് വിധേയനായി പുറത്താവുകയായിരുന്നു.

ആലീസാണ് ഭാര്യ. സുധിന്‍ (അമീസ് ബില്‍ഡേഴ്സ്), സോന (അമേരിക്ക) എന്നിവരാണ് മക്കള്‍. മരുക്കള്‍: പ്രസീത, ദിലീഷ് (അമേരിക്ക). സഹോദരങ്ങള്‍: ജയ ഈപ്പന്‍, വി ബി തോമസ് (ഇരുവരും കളമശേരി), ഉഷ വത്സന്‍ (ദുബായ്), സുധ കുഞ്ഞുമോന്‍ (തിരുവനന്തപുരം), വി ബി എബ്രഹാം (ഏലൂര്‍).

Share news
error: Content is protected !!
Scroll to Top