ബോളിവുഡിലെ ഹിറ്റായ ചുംബനങ്ങളില്‍ ഭൂരിഭാഗവും നടത്തിയത് സൂപ്പര്‍താരം അമീര്‍ഖാനാണ്. തന്റെ ആദ്യ ചിത്രമായ ‘ഖയാമത് സെ ഖയാമത് തക്ക്’ ലൂടെ തന്നെ അമീര്‍ ഇതിലുള്ള പാഠവം അിറയിച്ചതുമാണ്. ജൂഹിചൗളയായിരുന്നു ഇതിലെ നായിക.
പിന്നീട് രാജാഹിന്ദുസ്ഥാനിയിലും, ത്രീ ഇഡിയറ്റ്‌സിലും തന്റെ ചുംബനങ്ങള്‍ സ്വാഭാവികതയോടെ അഭിനയിച്ച് കൈയ്യടി നേടിയ ആളാണ് അമീര്‍ഖാന്‍. ഇതില്‍ രാജാഹിന്ദുസ്ഥാനിയിലെ കരീഷ്മ കപൂരുമായുള്ള മിനിറ്റുകളോളം നീണ്ടു നിന്ന ലിപ്‌ലോക് ആ നാളുകളില്‍ ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു.
ഇപ്പോഴിതാ അമീര്‍ ഇതു വരെയുള്ള തന്റെ ചുംബന റക്കോര്‍ഡുകളും ഭേദിക്കാനൊരുങ്ങുന്നു.
രാജു ഹിരാണി സംവിധാനം ചെയ്യുന്ന ‘പി കെ’ എന്ന ചിത്രത്തിലാണ് തന്റെ എക്കാലത്തേയും മികച്ച പെര്‍ഫോര്‍മന്‍സ് വരാനിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയില്‍ ഈ ചുംബനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നായികയായ അനുഷ്‌കാ ശര്‍മ്മ ഇതിന് തയ്യാറായിക്കഴിഞ്ഞുവെന്നാണ് ബി ടൗണില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍.




