വെന്നിയൂരില്‍ കുളത്തില്‍ യുവാവിന്റെ മൃതദേഹം

തിരൂരങ്ങാടി: വെന്നിയൂര്‍ അപ്ലിയില്‍ ഒഴിഞ്ഞ പറമ്പിലെ കുളത്തില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉദേശം 40 നും 45 നുമിടയില്‍ പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം.

ഇന്ന് രാവിലെ പറമ്പില്‍ ജോലിക്കെത്തിയ ചില തൊഴിലാളികള്‍് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹം കണ്ടത്.

നീല നിറത്തിലുള്ള അടിവസ്ത്രം മാത്രം ധരിച്ച് വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുപ്പിച്ച് തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ടുദിവസം പഴക്കം വന്നതും ജീര്‍ണിച്ചതുമായതിനാല്‍ ആളെ തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. ഈ നാട്ടുകാരന്റെതല്ല മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.

Share news
error: Content is protected !!
Scroll to Top