ഇഷ്ട ദേവനെ കാണാന്‍….സേതുമാധവന്‍ യാത്ര തുടരുന്നു,

താനൂര്‍: തലശ്ശേരിയില്‍ നിന്നും പുറപ്പെട്ട് മകരജ്യോതി ദര്‍ശിക്കാന്‍ സേതുമാധവന്‍ എത്തുന്നു. തന്റെ ഇഷ്ടദേവനെ കാണാന്‍ നാല് ചെറിയ ചക്രമുള്ള വണ്ടിയിലാണ് യാത്ര. കൈകള്‍ കൊണ്ട് റോഡില്‍ ഉരതിയാണ് വാഹനം മുന്നോട്ട് കുതിക്കുന്നത്. വാഹനത്തിന് മുന്നില്‍ അയ്യപ്പന്റെ ഫോട്ടോയും ഘടിപ്പിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ പുഴയില്‍ വീണാണ് തന്റെ കാലുകള്‍ തകര്‍ന്നതെന്ന് സേതുമാധവന്‍ പറഞ്ഞു.

ഇത് പതിനാറാം തവണയാണ് ശബരിമല ദര്‍ശനത്തിനായി പോകുന്നത്. അതിന് മുമ്പ് നൂറ്റൊന്ന് അമ്പലങ്ങള്‍ സന്ദര്‍ശിക്കും. ദിവസേന 15 കിലോമീറ്റര്‍ സഞ്ചരിക്കും. രാത്രിസമയത്ത് എത്തുന്ന സ്ഥലത്ത് ഏതെങ്കിലും അമ്പലത്തില്‍ കിടന്നുറങ്ങും.ഇന്ന് ഉച്ചയോടെയാണ് താനൂര്‍ ശോഭപറമ്പ് ക്ഷേത്രത്തില്‍ എത്തിയത്. വഴി നീളെ ജനങ്ങള്‍ തനിക്ക് വെള്ളവും ഭക്ഷണവുമടക്കം സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും സേതുമാധവന്‍ കുട്ടിചേര്‍ത്തു.

ഉച്ചയ്ക്ക് ശേഷം താനൂരില്‍ നിന്നും സേതുമാധവന്‍ യാത്ര പുറപ്പെട്ടു. തന്റെ ഇഷ്ടദേവനെ ദര്‍ശിക്കാന്‍…

Share news
error: Content is protected !!
Scroll to Top