വിവാഹസദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് : വിവാഹസദ്യ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവര്‍ ആശുപത്രിയില്‍.. കോഴിക്കോട് തളിയിലെ ഒരു പ്രശസ്തമായ ഓഡിറ്റോറിയത്തിലൊരുക്കിയ സദ്യ കഴിച്ചവര്‍ക്കണ് വിഷബാധയേറ്റത്‌..

കഴിഞ്ഞ ശനിയാഴ്ച ഇവിടെ വച്ചു നടന്ന ചാലപ്പുറം സ്വദേശിനിയായ യുവതിയുടെയും മൊകേരി സ്വദേശിയുടെയും വിവഹത്തിനെത്തിയതായിരുന്നു ഇവര്‍.
എണ്ണുറോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത് . ഇതില്‍ ഇവിടെ നിന്നു ഭക്ഷണം കഴിച്ചവര്‍ക്കല്ലാം ഛര്‍ദിയും പനിയും വിറയലും അനുഭവപ്പെട്ടു. കുഞ്ഞുങ്ങളടക്കം നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

സദ്യ കഴിക്കുമ്പോള്‍ തന്നെ പഴകിയ ഭക്ഷണമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഓഡിറ്റോറിയം ഉടമക്കെതിരെ പോലീസിന് പരാതി നല്കിയിട്ടുണ്‍്‌

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top