തിരൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പേരില്‍ രണ്ടുപേരെ തിരൂര്‍ എസ്‌ഐ ജ്യോതീന്ദ്രകുമാര്‍ അറസ്റ്റുചെയ്തു.
പൊയ്‌ലിശേരി സ്വദേശി തൊട്ടിയാട്ടില്‍ സുബൈര്‍(28), തിരുന്നാവായ കൊടക്കല്‍ സ്വദേശി പെരുമാള പറമ്പില്‍ മുഹമ്മദ് അറാഫത്ത്(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ബൈക്കിലെത്തി വെങ്ങാലൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ഭീക്ഷണിപ്പെടുത്തി എന്നാണ് പരാതി.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




