പരപ്പനങ്ങാടി: മത്സരാര്‍ത്ഥികളെയും കാണികളെയും ഒരേപോലെ ഹരം പിടിപ്പിച്ച ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് പരപ്പനങ്ങാടി കെ കെ ഓഡിറ്റോറിയത്തില്‍ അരങ്ങേറി.
25-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്സ്, ഹാന്റികാപ്ഡ് വിഭാഗങ്ങളിലായിരുന്നു മത്സരം.
മുന്നൂറിലേറെ പേര് പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പ് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു. കെഎന്‍എ ഖാദര്‍ എംഎല്‍എ, സിനിമാതാരം അബു സലീം, ഡോ.കെ മുനീര്‍ എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




