രണ്‍ബീറും കത്രീനയും വിവാഹിതരാവുന്നോ ?

രണ്‍ബീര്‍ കപൂറും കത്രീനാ കൈഫും ഉടന്‍ വിവാഹിതരാവുന്നു എന്ന് റിപ്പോര്‍ട്ട്. രണ്‍ബീര്‍ തന്റ ജന്മ ദിനമായ സെപതംബര്‍ 28 ന് കത്രീനയോട് വിവാഹ അഭ്യര്‍ത്ഥന നടത്തുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറെ ഊഹാപോഹങ്ങള്‍ നിറഞ്ഞ രണ്‍ബീറും കത്രീനയും തമിമിലുള്ള ബന്ധവും ഇരുവരും ഇതുവരെ സമ്മതിക്കാത്തതുമായ ഇവരുടെ പ്രണയവും യാഥാര്‍ത്ഥ്യമാകുമെന്ന വാര്‍ത്തയും ബോളിവുഡില്‍ പ്രചരിക്കുന്നുണ്ട്. ബിക്കിനിയണിഞ്ഞ കത്രീനയും രണ്‍ബീറും സ്‌പെയിനിലെ ദ്വീപില്‍ വിനോദ വേളകള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഫോബ്‌സ് മാഗസിനിലൂടെ പുറത്തു വന്ന തോടെയാണ് ഇരുവരുടെയും പ്രണയ വാര്‍ത്ത ബോളിവുഡില്‍ ചര്‍ച്ചക്കിടയാക്കിയത്.

ഏതായാലും ഇതില്‍ വല്ല സത്യവുമുണ്ടോ എന്നറിയാന്‍ സെപ്റ്റംബര്‍ 28 വരെ കാത്തിരിക്കാമെന്നാണ് ഇരുവരുടെയും ആരാധകരുടെ കമന്റ്.

 

Share news
error: Content is protected !!
Scroll to Top