ഈജിപ്ത്: തന്റെ മോഷണശീലം ഒഴിവാക്കാന്‍ മറ്റു മാര്‍ഗ്ഗളില്ലാതെ വന്ന യുവാവ് ഇരുകൈകളും മുറിച്ചു മാറ്റി ശിക്ഷ നടപ്പാക്കിയിരിക്കുന്നു. ഈജിപ്തിലാണ് ഈ വ്യത്യസ്ത സംഭവം അരങ്ങേറിയത്. റെയില്‍ പാളത്തില്‍ കൈ വെച്ചാണ് യുവാവ് തന്റെ ഇരു കൈകളും മുറിച്ചു മാറ്റിയത്. ഇരുപത്തിയെട്ടുകാരനായ അലി അഫീഫയാണ് തന്റെ ഈ മോശം ശീലത്തിന് കടിഞ്ഞാണിടാന്‍ സ്വയം ശിക്ഷ വിധിച്ചത്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ സഹപാഠികളുടെ ഉച്ച ഭക്ഷണം മോഷ്ടിച്ചു കഴിക്കുക പതിവായിരുന്നുവെന്ന് അലി പറയുന്നു. എന്നാല്‍ ഇത് പിന്നീട് വളര്‍ന്ന് ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ കട്ടെടുക്കുന്നതിലേക്കും ആളുകളുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വില കൂടിയ വസ്തുക്കള്‍ മോഷ്ടിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയായിരുന്നു. എന്നാല്‍ തന്റെ ഈ സ്വഭാവം എത്ര നിയന്ത്രിച്ചിട്ടും തനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യുവാവ് സ്വയം ശിക്ഷ വിധിച്ചത്. മോഷ്ടാവാണെങ്കിലും കരുണയുള്ള അലി താന്‍ മോഷ്ടിച്ച് വിറ്റെടുത്ത സാധനങ്ങളുടെ കാശ് പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് ചെയ്തിരുന്നത്. ശരിയത്ത് നിയമ പ്രകാരം മോഷണത്തിനുള്ള ശിക്ഷ കൈവെട്ടാണ് എന്നതുകൊണ്ടാണ് താന്‍ തന്റെ ശിക്ഷ സ്വയം നടപ്പിലാക്കിയതെന്ന് യുവാവ് പറയുന്നു.
ഇനിയുള്ള കാലം യൂത്ത് സെന്ററുകള്‍ ആരംഭിച്ച് യുവാക്കളെ സ്വയം പര്യാപ്തമാക്കാനും നഗര പ്രാന്ത പ്രദേശങ്ങളിലുള്ളവര്‍ക്കായി സഹായങ്ങള്‍ ചെയ്ത് ജീവിക്കാനാണ് അലി ആഗ്രഹിക്കുന്നത്.




