Section

malabari-logo-mobile

ഐസ്‌ക്രീം; വിഎസിന്റെ സിബിഐ ഹര്‍ജി തള്ളി

HIGHLIGHTS : കൊച്ചി: ഐസ്‌ക്രീം അട്ടിമറി കേസില്‍ സിബിഐ അനേ്വഷണം

കൊച്ചി: ഐസ്‌ക്രീം അട്ടിമറി കേസില്‍ സിബിഐ അനേ്വഷണം ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് വിഎസിന്റെ ഹര്‍ജി തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കൂടാതെ റൗഫ് നടത്തിയ വെളിപെടുത്തല്‍ ശരിയാണെങ്കില്‍ അത് ആശങ്കാ ജനകമാണെന്നും കോടതി നിരീക്ഷിച്ചു. തെറ്റെങ്കില്‍ ആരോപണമുന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപെട്ടു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുവാന്‍ താന്‍ ഇടപെട്ടെന്ന കെ റൗഫിന്റെ വെളിപെടുത്തലിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹര്‍ജി നല്‍കിയത്. മാസങ്ങള്‍ നീണ്ട നടപടി ക്രമങ്ങള്‍ക്കൊടുവിലാണ് ഈ ഹര്‍ജിയില്‍ ഇന്ന് വിധി പറഞ്ഞത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!