യു ഡി എഫ് ഉത്തര മേഖല ജാഥക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി.

പരപ്പനങ്ങാടി:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെ യു ഡി എഫ് നടത്തുന്ന ഉത്തര മേഖല ജാഥക്ക് പരപ്പനങ്ങാടിയിൽ  സ്വീകരണം നൽകി.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചതിലൂടെ നരേന്ദ്രമോദി രാജ്യത്തെ പിന്നോട്ട് നയിച്ചെന്നും,നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മോഡിക്കെതിരെ വിധിയെഴുതുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മന്ത്രിസഭാ യോഗങ്ങൾ രഹസ്യമാക്കുന്നതിനെ പറ്റിയും രമേശ് വിമർശിച്ചു.

തിരൂരങ്ങാടി നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ എം എൻ കുഞ്ഞുമുഹമ്മദ് ഹാജി അധ്യക്ഷം വഹിച്ചു.കൺവീനർ കുഞ്ഞിമരക്കാർ സ്വാഗതം പറഞ്ഞു.തിരൂരങ്ങാടി നിയോജകമണ്ഡലം എം എൽ എ പി കെ അബ്ദുറബ്ബ്,മുൻ മന്ത്രിയും എം എൽ എ യുമായ എ പി അനിൽകുമാർ,ജാഥാ ക്യാപ്റ്റൻ ഡോ:എം കെ മുനീർ,കെ പി കുഞ്ഞിക്കണ്ണൻ,എൻ സുബ്രഹ്മണ്യൻ,സി മോയിൻകുട്ടി,കെ എൻ എ ഖാദർ,ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് വി കുഞ്ഞാലി,സബാഹ് പുൽപ്പറ്റ കൃഷ്ണൻ കോട്ടുമല തുടങ്ങിയവർ പ്രസംഗിച്ചു.

Share news
error: Content is protected !!
Scroll to Top