പരപ്പനങ്ങാടി കടപ്പുറത്ത് സംഘര്‍ഷം: ലാത്തിചാര്‍ജ്ജിനിടെ എസ്‌ഐ കുഴഞ്ഞുവീണു

പരപ്പനങ്ങാടി : ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ തര്‍ക്കം നിയന്ത്രിക്കാന്‍ ശ്രമിച്ച എസ്‌ഐ കുഴഞ്ഞുവീണു. വെള്ളിയാഴ്ച ഉച്ചക്ക് പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറത്ത് ഒരു മതസ്ഥാപനത്തിന്റെ കിണറിന്റെ മുകളില്‍ എഴുതിയത് മായിച്ചതുമായി ബന്ധപ്പെട്ട് സിപിഎം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. .

സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരപ്പനങ്ങാടി എസഐ ജിനേഷ് ഇരുവിഭാഗത്തെയും പിരിച്ചുവിടാനായി ലാത്തി വീശുകയായിരുന്നു. ഇതിനിടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് എസ്‌ഐ കുഴഞ്ഞുവീണു.
തുടര്‍ന്ന് എസ്‌ഐയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും മാനസികസംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ശാരിരിക തളര്‍ച്ചായണ് കുഴഞ്ഞ് വീഴാനിടയാക്കിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു

Share news
error: Content is protected !!
Scroll to Top