Section

malabari-logo-mobile

പരപ്പനങ്ങാടി ഹാർബറിന് തറക്കല്ലിട്ട് ഒരു വർഷം :എൽ ഡി എഫ് -ജനകീയ മുന്നണി വഞ്ചനാദിനം ആചരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി ഫിഷിംഗ് ഹാർബറിന് സർക്കാർ ചാപ്പപ്പടിയിൽ തറക്കല്ലിട്ടിട്ട് ഒരു വർഷം പിന്നിട്ടതിന്റെ ഭാഗമായി പരപ്പനങ്ങാടി മുനിസിപ്പൽ എൽ ഡി...

 പരപ്പനങ്ങാടി : പരപ്പനങ്ങാടി ഫിഷിംഗ് ഹാർബറിന് സർക്കാർ ചാപ്പപ്പടിയിൽ തറക്കല്ലിട്ടിട്ട് ഒരു വർഷം പിന്നിട്ടതിന്റെ ഭാഗമായി പരപ്പനങ്ങാടി മുനിസിപ്പൽ എൽ ഡി എഫ് -ജനകീയ വികസന മുന്നണി വഞ്ചനാ ദിനം ആചരിച്ചു.കഴിഞ്ഞ വർഷം ഫെബ്രുവരി 13 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി യാണ് ഹർബറിന് ശിലയിട്ടത്.

എന്നാൽ നിർദ്ധിഷ്ടഹാർബറിന് സാങ്കേതികാനുമതിയോ, ഭരണാനുമതിയോ, ധനവിനിയോഗ അനുമതിയോ ലഭ്യമാക്കാതെ നേരത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അങ്ങാടി തീര കടലിൽ ബോറിങ്ങ് പൂർത്തിയാക്കിയത് അട്ടിമറിച്ചും തെരഞ്ഞെടുപ്പ് നാടകമായിരുന്നു ഹാർബർ ശിലാന്യാസമെന്നാരോപിച്ചാണ് ജനകീയ വികസന മുന്നണി പ്രതിഷേധ കടലിരമ്പം തീർത്തത്. വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായി പ്രവർത്തകർ കടലിലിറങ്ങി കടലാസ് തോണികളൊഴുക്കി പ്രതിഷേധിച്ചു.

sameeksha-malabarinews

നൂറു കണക്കിന് മത്സ്യതൊഴിലാളികളും ഇടതു ജനകീയ മുന്നണി പ്രവർത്തകരും വഞ്ചനാചരണത്തിൽ പങ്കാളികളായി. പരപ്പനങ്ങാടി ടൗണിൽ നിന്നും ചാപ്പപ്പടി കടപ്പുറത്തേക്ക് കടലാസ് തോണികൾ വഹിച്ചു കൊണ്ടുള്ള പ്രകടനത്തിന് സി പി എം, സി പി ഐ, വെൽഫെയർ പാർട്ടി, കോൺഗ്രസ് ഇടതനുകൂല വിഭാഗം , സി എച്ച് ലീഗ്, ഐൻ എൽ, പി ഡി പി നേതാക്കൾ നേതൃത്വം നൽകി.

ചാപ്പപ്പടിയിലെത്തി കടലാസ് തോണികൾ കടലിലേക്കൊഴുക്കിയതോടെ പ്രവർത്തകർ വഞ്ചനക്കെതിരെ ആർപ്പു വിളികളുയർത്തി ‘ നേതാക്കൾ കൂടി കടലിലിറങ്ങിയതോടെ പ്രതിഷേധ തിരമാലകൾ അലയടിച്ചു തുടർന്ന് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു.അഡ്വ :പി കോയമോൻ അധ്യക്ഷത വഹിച്ചു. ടി കാർത്തികേയൻ,ഗിരീഷ് തോട്ടത്തിൽ, വി ഖാദർ ഹാജി, യാക്കൂബ് കെ ആലുങ്ങൽ,സി പി ചെറിയബാവ , തലക്കലത്ത് സെയ്തലവി, സലാം തങ്ങൾ, കുന്നുമ്മൽ അലി, കുഞ്ഞിമോൻ ഹാജി, തുടങ്ങിയവർ സംസാരിച്ചു. വിവിധ കക്ഷി നേതാക്കളായ പഞ്ചാര മുഹമ്മദ് ബാവ , ലത്തീഫ് പരപ്പനങ്ങാടി, ബറുവ മൊയ്തീൻകോയ, പി കെ അബൂബക്കർ ഹാജി, തീരദേശ കാരണവർ പഞ്ചാര കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!