മോഹന്‍ലാലിന്റെ ദാമ്പത്യത്തിന് സില്‍വര്‍ജൂബിലി

മലയാളത്തിന്റെ വസന്തമായ മഹാനടന്‍ മോഹന്‍ലാലിന്റെ ദാമ്പത്യജീവിതത്തിന് 25 വയസ്സ്. 1988 ഏപ്രില്‍ ഇരുപത്തെട്ടിനാണ് പ്രശസ്ത തമിഴ് നിര്‍മാതാവും നടനുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയെ മോഹന്‍ലാല് വിവാഹം ചെയ്യുന്നത്.

തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം..തൂടര്‍ ചടങ്ങുകള്‍ വഴുതക്കാട്ടെ സുബ്രഹ്മണ്യം ഹാളിലും നടന്നു. പ്രേംനസീര്‍,കെ.പി ഉമ്മര്‍, തിക്കുറിശ്ശി, സുകുമാരന്‍ തുടങ്ങി മലായള സിനിമാ രംഗത്തേയും, രാഷ്ട്രീയ സാമൂഹിക രംഗത്തേയും നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച പ്രകാരമായിരുന്നു വിവാഹം നടന്നതെങ്കിലും ഒരു പ്രണയ വിവാഹം കൂടി ആയിരുന്നു ഇവരുടേത്. ചെന്നൈയിലെ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയ മോഹന്‍ലാലിനെ അവിടെ വെച്ച് ആദ്യാമയി കണ്ട സുചിത്ര വീട്ടുകാരോട് ലാലിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയായിരുന്നു. തുടര്‍ന്ന് നടി സുകുമാരിയിലൂടെയായിരുന്നു കാര്യങ്ങള്‍ ഉറപ്പിച്ചത്.

കാല്‍ നൂറ്റണ്ട് നീണ്ട ദാമ്പത്യത്തിനിടയില്‍ ലാലിന്റെ വളര്‍ച്ച ഇന്ത്യ കണ്ട ഏറ്റവും വലിയ നടനിലേക്കായിരുന്നു. എത്ര തിരക്കുകള്‍ക്കിയിലും എന്നും നല്ല ഭര്‍ത്താവായി തന്നോടൊപ്പം ലാല്‍ ഉണ്ടായിരുന്നു എന്ന് സുചിത്ര പറയുന്നു.

ലാല്‍ സുചിത്ര ദമ്പതികള്‍ക്ക് 2 മക്കളാണുള്ളത്. ബി.എ ഫിലോസഫി വിദ്യാര്‍ത്ഥിയായ പ്രണവും, ഊട്ടിയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ വിസ്മയയും. 25-ാം വിവാഹ വാര്‍ഷികം സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കുമൊപ്പം ചെന്നൈയില്‍ ഞായറാഴ്ച ആഘോഷിക്കാനാണ് ലാലും, സുചിത്രയും തീരുമാനിച്ചിരിക്കുന്നത്

 

Share news
error: Content is protected !!
Scroll to Top