ജോലി ഭാരവും ഫാസ്റ്റ് ഫുഡും കൃത്യമല്ലാത്ത ഭക്ഷണ തീതിയും വ്യായാമകുറവുമെല്ലാം നിമിത്തം വണ്ണം കൂടി വിഷമിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. വണ്ണകൂടുതല്‍ കൊണ്ട് വിഷമിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ചില പാനീയങ്ങള്‍ ഉപയോഗിച്ചാല്‍ വണ്ണം കുറയ്ക്കാം. ഇനി ആ പാനീയങ്ങള്‍ ഏതാണെന്ന് നമുക്ക് നോക്കാം.
വണ്ണം കുറയ്ക്കുന്നതിന് യാതൊരു കൃത്രിമത്വവും ഇല്ലാത്ത ഇളനീര്‍ തന്നെയാണ് മുന്നില്‍. അറ്റ് ഏത് ജ്യൂസിനേക്കാളും കൂടുതലായി ഇതില്‍ ഇലക്‌ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ഇത് ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് അധ്വാനത്തിന് ഇടയാക്കുകയും വണ്ണം പെട്ടെന്ന് കുറയാന്‍ ഇടയാക്കുകയും ചെയ്യുന്നു.
വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ജ്യൂസാണ് ഓറഞ്ച് ജ്യൂസ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതാണ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത്.
മറ്റൊന്ന് വെജിറ്റബിള്‍ ജ്യൂസാണ്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ ഇത് കഴിക്കുന്നതോടെ വിശപ്പ് കുറയുകയും ഇത് വണ്ണം കുറയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പായി വെജിറ്റബിള്‍ ജ്യൂസ് കുടിച്ചാല്‍ പ്രയോജനം പെട്ടെന്ന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കൊഴുപ്പില്ലാത്ത പാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ കാല്‍സ്യം ഫാറ്റ് സെല്ലുകളിലെ കൊഴുപ്പ് ഒഴിവാക്കുകയും അതുവഴി തടി കുറയാന്‍ സഹായകമാകുകയും ചെയ്യുന്നു. കൊഴുപ്പില്ലാത്ത പാല്‍ ഉപയോഗിക്കാന്‍ പ്രതേ്യകം ശ്രദ്ധിക്കണം.




