മോഹന്‍ലാലിന്റെ ‘ഗന്നം സ്‌റ്റൈല്‍’ ഗള്‍ഫ് മലയാളികളെ ഇളക്കിമറിക്കും

മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മെഗഷോയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ‘ഓപ്പണ്‍ ഗന്നം സ്റ്റൈല്‍’ എന്ന ഗാനത്തിന്റെ നൃത്തരംഗം കാണികളെ ഇളകിമറിക്കുമെന്ന് ഉറപ്പ്. കൊച്ചിയില്‍ ഒരാഴ്ചയായി നടന്നു വന്ന റിഹേഴ്‌സല്‍ ക്യാമ്പില്‍ മോഹന്‍ലാല്‍ വളരെ ആസ്വദിച്ചാണ് ഈ നൃത്തചുവടുകള്‍ പ്രാക്ടീസ് ചെയ്തത്.

യൂടൂബുലൂടെ ലോകമെങ്ങ്ും പടര്‍ന്ന് ലോകത്തേ സുപ്പര്‍ ഹിറ്റായ സൈയുടെ ഈ ഗാനത്തിനൊപ്പം ചുവടുവയ്ക്കാന്‍ അത്ര എളുപ്പമല്ലന്നും മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്ക് വാളില്‍ എഴുതിയിരുന്നു. എന്നാല്്# ഇന്നലെ നടന്ന ഫൈനല്‍ റിഹേഴ്‌സലില്‍ മോഹന്‍ലാല്‍ തകര്‍ത്തുകളഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

മോഹന്വലാലും ദിലീപും സംവിധായകന്‍ രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് താരങ്ങളുടെ സംഘം ഇന്നലെ പ്രത്യേകം ചാര്‍്ട്ട് ചെയ്ത വിമാനത്തില്‍ ഷാര്‍ജയിലെത്തിയത്. മമ്മുട്ടി നേരെത്ത ഷാര്‍ജയിലുണ്ട്.
ടികെ രാജീവ്കുമാറൊരുക്കുന്ന ഷോ നാലര മണിക്കുര്‍ നീണ്ടു നില്‍ക്കും. ഇന്നസെന്റ്,നെടുമുടി വേണു, ലാലുഅലക്‌സ്, ജയറാം മുകേഷ് ,പ്രഥ്വി രാജ്, ഇന്ദ്രജിത്ത്, കലാഭവന്‍ മണി,ബിജുമേനോന്‍, ജയസൂര്യ, ഹരിശ്രീ അശോകന്‍ കാവ്യ മാധവന്‍, റീമാ കല്ലിങ്കല്്്്#, കല്പന, രമ്യ നമ്പീശന്‍, മൈഥിലി, അനന്യ എന്നിവരും സംഘത്തിലുണ്ട്.

അടുത്ത മെഗ ഷോ കൊച്ചിയിലായിരിക്കും.

Share news
error: Content is protected !!
Scroll to Top