മുന്‍കേന്ദ്ര മന്ത്രി അന്‍പുമണി രാംദോസ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ : മുന്‍കേന്ദ്ര ആരോഗ്യ മന്ത്രിയും പിഎംകെ നേതാവുമായ അന്‍പുമണി രാംദോസ് തമിഴ്‌നാട്ടില്‍ അറസ്റ്റിലായി. അന്‍പുമണിയുടെ വസതിയിലെത്തിയ കാഞ്ചിപുരം പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്. സാമുദായികവിദേ്വഷം പടര്‍ത്തുന്ന വിധത്തില്‍ പ്രസംഗിച്ചു എന്ന കേസിലാണ് അറസ്റ്റ്. കൂടാതെ കലാപം സൃഷ്ടിക്കുന്ന തരത്തില്‍ നിയമവിരുദ്ധമായി യോഗം ചേര്‍ന്നു എന്ന കുറ്റവും അന്‍പുമണിക്കെതിരെ ചുമത്തിയിട്ടുണ്ട്.

കാഞ്ചിപുരം ജില്ലയിലെ തിരുകഴു കണ്‍ട്രം കോടതിയില്‍ ഇദ്ദേഹത്തെ ഹാജരാക്കുമെന്ന് പോലീസ്അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് അന്‍പുമണിക്കെതിരെ കേസ്‌രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ തന്റെ അറസ്റ്റിന് പിന്നില്‍ ജയലളിതയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും അന്‍പുമണി ആരോപിച്ചു.

 

Share news
error: Content is protected !!
Scroll to Top