മലയാളി ഐടി എന്‍ജിനിയര്‍ കൊല്ലപ്പെട്ട നിലയില്‍

ബാംഗളൂരു : ഐടി എന്‍ജിനിയറായ യുവാവ് കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

എച്ച്പിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാ കോഴിക്കോട് മലാപ്പറമ്പ് ദേശോദ്ധാരണി വായനശാലയ്ക്കടുത്ത് മാസ് കോര്‍ണറില്‍ എല്‍ ഐ സി റിട്ട.ഹയര്‍ഗ്രേഡ് അസിസ്റ്റന്റ് സുബ്രമണ്യന്റെ മകനുമായ ശ്രീരാഗാണ് (28)കൊല്ലപ്പെട്ടത്. ശരീരരമാസകലം സെല്ലോ ടേപ്പ് കൊണ്ട് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. മുഖം പ്ലാസ്റ്റിക് കൂടിനുള്ളിലായിരുന്നു.

 

തിങ്കളാഴ്ച്ച അര്‍ധരാത്രിയാണ് സംഭവം നടന്നത്. മഹാദേവപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എസിഇഎസ് ലേഔട്ടില്‍ പാര്‍ക്കിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ബന്ധുവീട്ടില്‍ പോയി ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് കാറില്‍ മടങ്ങിവരുമ്പോളാണ് സംഭവം. കാര്‍ തടഞ്ഞു നിര്‍ത്തിയ അജ്ഞാത സംഘം ദേഹമാസകലം വരിഞ്ഞുകെട്ടയശേഷം മുഖം പ്ലാസ്റ്റിക് കവറിലാക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു വെന്നാണ് പോലീസ് നിഗമനം. സംഭത്തില്‍ മഹാദേവപുരം പോലീസ് കേസെടുത്തു.

മാതാവ് : ഇന്ദിര, സഹോദരന്‍ : ഷനോജ് (ധനലക്ഷ്മി ബാങ്ക് മുംബൈ.)

 

Share news
error: Content is protected !!
Scroll to Top