Section

malabari-logo-mobile

എഞ്ചിനിയറിംഗ് മാനേജ്‌മെന്റ് കരാറില്‍ സര്‍ക്കാര്‍ ഒപ്പിട്ടു.

HIGHLIGHTS : തിരു : കാത്തലിക് എഞ്ചിനിയറിംഗ് മാനേജ്‌മെന്റ്

തിരു : കാത്തലിക് എഞ്ചിനിയറിംഗ് മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ കരാറിലൊപ്പിട്ടു. 12 കോളേജുകളാണ് അസോസിയേഷന്റെ കരാറിന്റെ പരിധിയില്‍ വരുന്നവ.

എന്‍ ആര്‍ ഐ ഒഴികെയുള്ള മുഴുവന്‍ സീറ്റിലും 75,000 രൂപയാണ് വാര്‍ഷിക ഫീസ്. എന്‍ ആര്‍ ഐ സീറ്റില്‍ മൂന്ന് ലക്ഷത്തിലേറെ രൂപ ഫീസ് വരും.
നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പ്രത്യേക സ്‌കോളര്‍ഷിപ്പ് ഫണ്ട് ഉണ്ടാകും. ഇതിന്റെ നിയന്ത്രണം സര്‍ക്കാരിനായിരിക്കും. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അവരുടെ മുഴുവന്‍ ഫീസും മാനേജ്‌മെന്റ് നല്‍കും. കാത്തലിക്ക് എഞ്ചിനിയറിംഗ് മാനേജ്‌മെന്റ് അസോസ്യേഷനുമായി ഇത് ആദ്യമായാണ് സര്‍ക്കാര്‍ കരാറൊപ്പിടുന്നത്.

sameeksha-malabarinews

ഇന്നലെ എഞ്ചിനിയറിംഗ് മാനേജ്‌മെന്റ് അസോസിയേഷന്റെ പരിധിയിലുള്ള 92 കോളേജുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ എഞ്ചിനിയറിംഗ് മാനേജ്‌മെന്റുമായും സര്‍ക്കാര്‍ ധാരണയിലെത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!