Section

malabari-logo-mobile

ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കുന്നു

HIGHLIGHTS : തിരു : സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് പിന്‍ വലിക്കാന്‍ മന്ത്രിസഭയോഗം

തിരു : സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് പിന്‍ വലിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇപ്പോഴുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കൂടിയ വിലയ്ക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങാനും യോഗത്തില്‍ താരുമാനമായിട്ടുണ്ട്.

വൈദ്യുത ബോര്‍ഡിനോട് ലോഡ്‌ഷെഡ്ഡിംഗ് പിന്‍ വലിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോഡ്‌ഷെഡ്ഡിംഗും വൈദ്യുതി നിയന്ത്രണവും ഈ മാസം 31 വരെ മതിയെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശമുണ്ടായിരുന്നു. വേല്‍മഴ ശക്തമായതിനാലും ജലസംഭരണികളിലെ നീരൊഴുക്ക് വര്‍ധിച്ചതിനാലും ലോഡ്‌ഷെഡ്ഡിംഗ തുടരേണ്ടസാഹചര്യമില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

ജൂണ്‍ 30 വരെ ലോഡ്‌ഷെഡ്ഡിംഗ് നീട്ടാന്‍ വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന്‍ അതു തള്ളുകയായിരുന്നു. ഏപ്രില്‍ മാസം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ലോഡ്‌ഷെഡ്ഡിംഗ് മെയ് 31 വരെ നടപ്പാക്കാനാണ് തീരുമാനമുണ്ടായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!