മലപ്പുറം ജില്ലയില്‍ കോളറ

മലപ്പുറം: ജില്ലയില്‍ വീണ്ടും കോളറ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ വാഴയൂരിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കോളറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോളറ ബാധിച്ച വാഴയൂര്‍ കാരാട്ടുപറമ്പ് സ്വദേശിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വര്‍ഷങ്ങളായി ഒഴിഞ്ഞു നിന്നിരുന്ന സാംക്രമിക രോഗം വീണ്ടും വന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമാകും എന്നാണ് ആരോഗ്യവകുപ്പധികൃതരുടെ പ്രഥമനിഗമനം.

വളരെയധികം അന്യ സംസ്ഥാനക്കാര്‍ ജോലിചെയ്യുന്ന ജില്ലയില്‍ നിരവധി സാംക്രമിക രോഗവും കടന്നുവരാനുള്ള സാധ്യത അധികമാണ്. ഇവര്‍ താമസിക്കുന്ന ഇടങ്ങളില്‍ പലതും വൃത്തി ഹീനമായ സാഹചര്യങ്ങളില്‍ ഉള്ളതുമാണ്. ഇത് രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനിടവരുമെന്നു കരുതുന്നു.

ഒരാളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത് എങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top