വള്ളിക്കുന്ന് : ചമ്രവട്ടം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വരാനിരിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ സ്‌റ്റോപ്പുകള്‍ക്കായുള്ള ആവിശ്യവും ശക്തമായി തുടങ്ങി.
പുതുതായി കോഴിക്കോട്- എറണാകുളം ബസ്സുകള്‍, ചേളാരി – പരപ്പനങ്ങാടി റോഡുകള്‍ വഴിയാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ വള്ളിക്കുന്ന് പഞ്ചായത്തിലെ പ്രധാനകേന്ദ്രമായ കൂട്ടുമൂച്ചിയിലാണ് സ്റ്റോപ്പ് വേണമെന്ന ആവിശ്യം ഉയര്‍ന്നുവന്നിരിക്കുകയാണ്.
ഉള്ളണം ,വള്ളിക്കുന്ന് മേഖലകളില്‍ നിന്ന് പ്രധാന റോഡുകള്‍ കൂടിച്ചേരുന്നത് കൂട്ടുമൂച്ചിയാണ്.
സര്‍വീസിന്റെ തുടക്കത്തില്‍ തന്നെ ഇവിടെ സ്‌റ്റോപ്പ് അനുവദിക്കാന്‍ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ അരിയല്ലൂര്‍ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.




