കൊച്ചി: ചലച്ചിത്ര താരങ്ങളായ ബിന്ദുപണിക്കരും സായിക്കുമാരും ഫഌറ്റിലെ ജോലിക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്.
കൊച്ചിഇടപ്പള്ളിയില് സായിക്കുമാറും ബിന്ദു പണിക്കരും താമസിക്കുന്ന ഫഌറ്റിലിലെ ജീവനക്കാരനായ ജോഷിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഫഌറ്റില്‍ നിന്നും ബിന്ദു പണിക്കരുടെ ചില സാധനങ്ങള്‍ നഷ്ടമാവുകയും ഇതെതുടര്‍ന്ന് ജോഷിയെ ഇരുവരും ചര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു വെന്നുമാണ് പരാതി. ജോഷി ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതെ തുടര്‍ന്നാണ് ഇയാള്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ ബിന്ദുപണിക്കരുടെയും സായിക്കുമാറിന്റെയും ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തേക്കുമെന്നാണ് സൂചന.




