പരപ്പനങ്ങാടി: : പരപ്പനങ്ങാടി ചുങ്കപ്പുര പൊളിച്ചു നീക്കുക എന്ന മുദ്രാവാക്ക്യമുയര്‍ത്തി സിപിഐഎംഎല്‍ മാര്‍ച്ച്. പരപ്പനങ്ങാടി ടോള്‍വിരുദ്ധ സമിതിക്ക് ഐക്ക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സിപിഐഎംഎല്‍ പ്രവര്‍ത്തകര്‍ ടോള്ബുത്തിലേക്ക് മാര്‍ച്ച്് നടത്തിയത്. മാര്‍ച്ച് രാജേഷ് അപ്പാട്ട് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സിപിഐഎംഎല്‍ സ്റ്റേ് കമ്മിറ്റി അംഗം ശിവദാസന്‍ സംസാരിച്ചു. മാര്‍ച്ചിന് പ്രകാശന്, രാജിവ് എന്നിവര്‍ നേതൃത്വം നല്കി.
സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് മാര്‍ച്ചിനെ നേരിടാന്‍ വന്‍ പോലീസ് സന്നാഹമാണ് ടോള്‍ ബൂത്തിന് സമീപം വിന്യസിച്ചിരുന്നത്. എന്നാല്‍ വളരെ സമാധാന പരമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
പരപ്പനങ്ങാടി ടോള്‍ സമരം ഇന്ന് 71 ാം ദിവസം പിന്നിടുമ്പോള്‍ സമരവീര്യം ചോര്‍ന്നു പോകാതെ ടോള്‍ വിരുദ്ധ സമരസമിതി നിശ്ചയാര്‍ഢ്യത്തോടെ സമരരംഗത്ത് സജീവമായ് നില്ക്കുന്ന കാഴ്ച നാട്ടുകാരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഒരുനാടൊന്നടങ്കം ടോളിനെ എതിര്‍ക്കുമ്പോഴും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ നിസഹകരണ നിലപാട് നാട്ടുകരെ കടുത്ത പ്രതിഷേധത്തിലേക്കാണ് നയിക്കുന്നത്.




