പ്രൊഫ: പി മമ്മദ് ഇന്ന് വിരമിക്കും.

തിരൂരങ്ങാടി: എകെപിസിടിഎ മുന്‍ സംസ്ഥാന പ്രസിഡന്റുംതിരൂരങ്ങാടി പിഎസ്എംഒ കോളേജ് കോമേഴ്‌സ് അധ്യാപകനുമായ പ്രൊഫ.പി മമ്മദ് വെള്ളിയാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. 32 വര്‍ഷത്തെ അധ്യാപന ജീവിതവും സംഘടനാ പ്രവര്‍ത്തനവും നടത്തിയ പ്രൊഫ. മമ്മദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഘമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1981 ല്‍ പിഎസ്എംഒ കോളേജ് കൊമേഴ്‌സ് വിഭാഗം ജൂനിയര്‍ ലക്ചറായാണ് ഔദേ്യാഗിക ജീവിതം ആരംഭിച്ചത്. എകെപിസിടിഎ ബ്രാഞ്ച് സെക്രട്ടറി ,പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2010 ലാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായത്. 2011- 12 വര്‍ഷത്തില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1995- 2005 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006, 2013 ല്‍ സിന്‍ഡിക്കേറ്റ് അംഗവുമായി.

എസ്എഫ്‌ഐ ഫറോക്ക് ഏരിയാ ഭാരവാഹിയും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. രണ്ടു തവണ ഫാറൂഖ് കോളേജ് യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി യൂണിയനില്‍ ജില്ലാ എക്‌സിക്യൂട്ടിവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top