ഗുഡ്ക, പാന്‍ തമിഴ്‌നാട്ടിലും നിരോധിച്ചു.

ചെന്നൈ: പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുഡ്ക, പാന്‍ മസാല തുടങ്ങിയവയുടെ ഉല്‍പ്പാദനവും വിപണനവും തമിഴ്‌നാട് സര്‍ക്കാരും നിരോധിച്ചു. മെയ് 23 ന് ഇറങ്ങിയ ഉത്തരവ് പ്രകാരം പുകയില അടങ്ങിയ വിവിധ പേരുകളില്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഗുഡ്ക, പുകയില നിരോധിക്കണമെന്ന ഉത്തരവില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാന്‍ സുപ്രീം കോടതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. കേരളം അടക്കം 23 സംസ്ഥാനങ്ങള്‍ ഗുഡ്ക, പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്. കര്‍ണ്ണാടകത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top