വണ്ടൂര്‍ : ഓട്ടോറിക്ഷ ഇടിച്ച് തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ചരിത്രവിഭാഗം പ്രൊഫസര്‍ ചെറുകോട് ഖാദര്‍ പടി പുവ്വത്തി അബ്ദുള്‍ റഷീദ് (53) മരിച്ചു. വ്യാഴാഴ്ച പകല്‍ മൂന്നരക്ക് അയനിക്കോട് അങ്ങാടിയിലായിരുന്നു അപകടം. റോഡരികില്‍ നില്ക്കുമ്പോള് ഓട്ടോ വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11-ഓടെ മരിച്ചു. കബറടക്കം വെള്ളിയാഴ്ച വൈകിട്ട് നാലിന് ചെറുകോട് 28 ല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍
ഭാര്യ ആസ്യ, മക്കള്‍; മുഹമ്മദ് ഹന്ന, അസനുല്‍ ഹന്ന, സഫീറ, ഫാത്തിമ ഹന്ന മരുമകന് ; അബ്ദുറബ്ബ്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




