വിവാഹ ധൂര്‍ത്തിനെതിരെ എംഎസ്എസ് ബോധവത്കരണ കാമ്പയിന്‍

പരപ്പനങ്ങാടി: വിവാഹത്തിലെ ആഭരണ ഭ്രമത്തിനും കമ്പോളവത്കരണത്തിനും മെതിരെ മുസ്ലീം സര്‍വ്വീസ് സൊസൈറ്റി വര്‍ഷം തോറും നടത്തിവരുന്ന ബോധവത്കരണ കാമ്പയിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വെള്ളിയാഴ്ച കെ കെ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എസ് എസ് എല്‍ സി, പ്ലസ്ടു സമ്പൂര്‍ണ്ണ എപ്ലസ് ജേതാക്കള്‍ക്കുള്ള പുളിക്കലകത്ത് കുഞ്ഞാവ ഹാജി, അഡ്വ. എന്‍. ആലി മുഹമ്മദ് അവാര്‍ഡുകള്‍ കൈമാറും.
പി.മുഹമ്മദലി, പി കെ ബീരാന്‍കുട്ടി ഹാജി, അഡ്വ. എന്‍ മുഹമ്മദ് ഹനീഫ, പി മുഹമ്മദ് അഷ്‌റഫ്, അഡ്വ. എ എ റഹീം, പി സുബൈര്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top