പിഎസ്എംഒയില്‍ അധ്യാപകന്റെ കാര്‍ കേടുവരുത്തിയ സംഭവത്തില്‍ കോടതിയിടപെട്ട് കേസെടുത്തു.


അധ്യാപകര്‍ ഇന്റര്‍സോണ്‍ ബഹിഷ്‌ക്കരിച്ചു 

തിരൂരങ്ങാടി : തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ ഫിസിക്‌സ് വിഭാഗം തലവനായിരുന്ന പ്രൊഫസര്‍ വിപി സുരേഷിന്റെ കാര്‍ അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റെ ചടങ്ങിനിടെ കോളേജിനകത്തു വെച്ച് കേടുവരുത്തിയ സംഭവത്തില്‍ കോടതിയിടപെട്ടു കേസെടുപ്പിച്ചു.
നേരെത്തെ കോളേജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്ങിലും വാഹനത്തിന്റെ ഉടമസ്ഥന്‍ നേരിട്ടു വന്നു പരാതി തന്നാലെ കേസെടുക്കാനാകൂ എന്ന നിലപാടിലായിരുന്നു പോലീസ്. തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.

ഇതിനിടെ സംബവത്തില്‍ പ്രതിഷേധിച്ച് ചരിത്രത്തിലാദ്യമായി പിഎസ്എംഒ കോളേജിലെ അധ്യാപകര്‍ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്.

ദീര്‍ഘകാലം കോളേജില്‍ സേവനമനുഷ്ഠിച്ച് പിരഞ്ഞു പോകുന്ന ദിനത്തില്‍ ഇത്തരുണത്തില്‍ പെരുമാറിയതില്‍ അധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും കടുത്ത പ്രതിഷേധത്തിലാണ്.
അച്ചടക്കത്തിന് ഏറെ പേരുകേട്ട ഈ കോളേജില്‍ കുറച്ചു കാലമായി ഉയര്‍ന്ന് വരുന്ന വിവാദങ്ങള്‍ കോളേജിന്റെ സല്‍പേരിനു തന്നെ കളങ്കം വരുത്തിയിരിക്കുകയാണ്.

പിഎസ്എംഒ കോളേജില്‍ വിരമിക്കല്‍ യാത്രയയപ്പിനെത്തിയ അധ്യാപകന്റെ കാര്‍ കേട് വരുത്തി

Share news
error: Content is protected !!
Scroll to Top