താനൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് യുവാവ് പ്ലാറ്റ്ഫോമിലേക്ക് തെറിച്ചു വീണു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ഇന്റര്‍സിറ്റി എക്സ്പ്രസില്‍ നിന്നാണ് ആലുവ സ്വദേശിയായ സുജീഷ് കുമാര്‍(32) തെറിച്ച് വീണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഇയാളെ താനൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്..
ട്രെയിനിന്റെ വാതിലില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ അബദ്ധവശാല്‍ തെറിച്ചുവീഴുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




