പാത്രിയാര്‍ക്കീസ്‌ ബാവ കേരളത്തിലെത്തി

1423281404-3698കൊച്ചി:പതിനൊന്ന്‌ ദിവസത്തെ ഇന്ത്യ സന്ദര്‍സനത്തിനായി ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ഇഗ്നാത്യോസ്‌ അപ്രേംദ്വിതീയന്‍ പാത്രിയാര്‍ക്കീസ്‌ ബാവ കേരളത്തിലെത്തി. രാവിലെ എട്ടുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പാത്രീയാര്‍ക്കീസ്‌ ബാവയെ ശ്രേഷ്‌ഠ കത്തോലിക്കാ ബാവായുടെ നേതൃത്വത്തില്‍ മെത്രാപ്പൊലീത്തമാരും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളും ചേര്‍ന്ന്‌ സ്വീകരിച്ചു. സംസ്ഥാന്‌ത്തിന്റെ അതിഥിയാണ്‌ ബാവ.

ലെബനനില്‍ നിന്ന്‌ ദുബായ്‌ വഴിയാണ്‌ ബാവ കേരളത്തിലെത്തിയത്‌. വൈകീട്ട്‌ കരിങ്ങാച്ചിറ പള്ളിയില്‍ നടക്കുന്ന യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ബാവ പങ്കെടുക്കും. സഭാ ആസ്ഥാനമായ പുത്തന്‍ കുരിശ്‌ പാത്രിയാര്‍ക്കാ സെന്ററില്‍ ബാവ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും.

ഞായറാഴ്‌ച വൈകുന്നേരം കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ ബാവയ്‌ക്ക്‌ വിപുലമായ സ്വീകരണം നല്‍കും. ഫെബ്രുവരി 16 വരെ ബാവ കേരളത്തിലുണ്ടാകും. 16 ന്‌ വൈകീട്ട്‌ ചെന്നൈയ്‌ക്ക്‌ തിരിച്ചുപോകുന്ന ബാവ 17 ന്‌ ഡല്‍ഹിയിലെത്തി രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധി എന്നിവരെ കണ്ടശേഷം 19 ന്‌ ലബനനിലേക്ക്‌ മടങ്ങും.

Share news
error: Content is protected !!
Scroll to Top