സിനിമയില്‍ രജനികാന്തിന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നതിന്‌ വിലക്ക്‌

rajanikanthചെന്നൈ: ‘മെ ഹും രജനീകാന്ത്‌’ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നതിന്‌ മദ്രാസ്‌ ഹൈക്കോടതിയുടെ വിലക്ക്‌. രജനികാന്ത്‌ സിനിമയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി വിധി.

താരങ്ങളുടെ അനുവാദം വാങ്ങാതെ അവരുടെ പേര്‌ ഉപയോഗിച്ചാല്‍ അതിനെ എതിര്‍ക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്ന്‌ വിധി പുറപ്പെടുവിച്ചുകൊണ്ട്‌ കോടതി അറിയിച്ചു. രജനികാന്ത്‌ എന്ന പേരില്‍ സിനിമയെടുക്കുമ്പോള്‍ അത്‌ താരത്തിന്റെ ആരാധകരെ തെറ്റിദ്ധരിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.

രജനികാന്തിന്റെ പേരില്‍ സിനിമയെടുക്കാനൊരുങ്ങിയത്‌ മുബൈയിലെ വര്‍ഷ പ്രൊഡക്ഷന്‍ കമ്പനിയാണ്‌.

ആരാധകരെ തെറ്റദ്ധരിപ്പിക്കുന്ന തരത്തില്‍ തന്റെ വ്യക്തിത്വം അനുമതിയില്ലാതെ ഉപയോഗിക്കുന്നത്‌ അനുവദിക്കാനാകില്ലെന്ന്‌ കാണിച്ചായിരുന്നു രജനികാന്ത്‌ കോടതിയെ സമീപിച്ചത്‌.

Share news
error: Content is protected !!
Scroll to Top