Section

malabari-logo-mobile

പാകിസ്താനില്‍ തനിച്ച് ഷോപ്പിങ് നടത്താന്‍ സ്ത്രീകള്‍ക്ക് വിലക്ക്

HIGHLIGHTS : പാകിസ്താനിലെ കരാക്കിലെ മാര്‍ക്കറ്റുകളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് പ്രവേശിക്കുന്നതിന് വിലക്ക്

പാകിസ്താനിലെ കരാക്കിലെ മാര്‍ക്കറ്റുകളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് പ്രവേശിക്കുന്നതിന് വിലക്ക് . ഇസ്ലാമിക പണ്ഡിതന്‍മാരുടേതാണ് വിലക്ക്. സ്ത്രീകളുടെ കൂടെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയുണ്ടെങ്കില്‍ മാത്രമേ മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിക്കാവൂ എന്നാണ് ഉലേമ (പണ്ഡിത സഭ) യുടെ നിര്‍ദ്ദേശം.

കരാക്കിലെ മാര്‍ക്കറ്റുകളില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ സമൂഹത്തില്‍ അശ്ലീലത പരത്തുകയാണെന്ന് ഉലേമ ഇ ഇസ്ലാം മുന്‍ മേധാവി ഹഫീസ് അബ്‌നേ അമീന്‍ അറിയിച്ചു. കൂടാതെ ഒറ്റക്ക് ഷോപ്പിങ് നടത്തുന്ന സ്ത്രീകള്‍ക്ക് ഒരു സാധനവും നല്‍കാന്‍ പാടില്ലെന്നും കടയുടമകള്‍ക്ക് പണ്ഡിത സഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

ഇസ്ലാമിക മത ബോധത്തിനും സംസ്‌കാരത്തിനും എതിരാണ് സ്ത്രീകളുടെ ഒറ്റക്കുള്ള സഞ്ചാരമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!