പരപ്പനങ്ങാടിയില്‍ പെരുന്നാള്‍ പ്രമാണിച്ച് സമരസമിതി ടോള്‍ പരിവ് നിര്‍ത്തിച്ചു.

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വെ പാലത്തിന് ഏര്‍പ്പെടുത്തിയ ടോള്‍ പരിക്കുന്നത് സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. കൃത്യമായ സീലോ, നമ്പറോ തിയ്യതിയോ ഇല്ലാതെ ടോള്‍പിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് സമരസമിതി പ്രവര്‍ത്തകര്‍ ടോള്‍ബൂത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ഇന്ന് പെരുന്നാളായതിനാല്‍ ആരും ടോള്‍ നല്‍കേണ്ടതില്ലെന്നും സമരസമി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പിരവുകാര്‍ പിരിവു നിര്‍ത്തി പോവുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.

Share news
error: Content is protected !!
Scroll to Top