Section

malabari-logo-mobile

മന്ത്രിയുടെപുത്രന്റെ പാസ്‌പോര്‍ട്ട് വിവാദം: പോലീസ്‌കാരനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഡിവൈഎഫ്‌ഐ

HIGHLIGHTS : മലപ്പുറം: മന്ത്രി പികെ അബ്ദുറബ്ബിന്റെ മകന്‍

മലപ്പുറം: മന്ത്രി പികെ അബ്ദുറബ്ബിന്റെ മകന്‍ ഇസ്ഹാസ്് നഹയുടെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനില്‍ നിയമം പാലിച്ച പോലീസ് ഉദ്ധ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ്.
സ്ഥലത്തില്ലാത്ത മന്ത്രിപുത്രന്റെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനില്‍ നിയമാനുസൃത നടപടി സ്വീകരിച്ചതിനാണ് പരപ്പനങ്ങാടി സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രമേശനെ ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അന്യായമായി സസ്‌പെന്‍ഡ് ചെയ്‌തെന്നും ,നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറെ കാലാവധി കഴിഞ്ഞിട്ടും സംരക്ഷിക്കുന്ന ലീഗ് നിലപാടിന്റെ തുടര്‍ച്ചയാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.
. ലീഗ് മന്ത്രിയുടെ മകന്‍ ഇസ്ഹാസ് നഹയുടെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനില്‍ അപേക്ഷയിലെ വിലാസത്തില്‍ ആളില്ലാത്തതിനാല്‍ അക്കാര്യം രേഖപ്പെടുത്തി തിരിച്ചയച്ചിരുന്നു. വെരിഫിക്കേഷനുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമം മാത്രമാണിത്. ഇതിനാണ് പോലീസ് ഉദ്യേഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. പോലീസ് ഉദ്ധ്യോഗസ്ഥനെ മന്ത്രിയുടെ വീട്ടില്‍ വിളിച്ച് വരുത്തിയും ഗണ്‍മാനെ കൊണ്ട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതും അപലപനീയമാണെന്നും. സസ്‌പെന്‍ഡ് ചെയ്ത ഉദ്ധ്യോഗസ്ഥനെ ഉടന്‍ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എംബി ഫൈസല്‍ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പികെ അബ്ദുള്ള നവാസ്, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ എസ് ഗിരീഷ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗം വി ടി സോഫിയ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!