ദേശീയപാത സംരക്ഷണസമിതി ജനകീയ സര്‍വ്വേ തുടങ്ങി

malabarinews nhതേഞ്ഞിപ്പലം: ദേശീയപാത സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനകീയ സര്‍വ്വേ ചേലേമ്പ്രയില്‍ തുടങ്ങി. ദേശീയ പാത 45 മീറ്റര്‍ വീതിയാക്കുകയാണങ്ങില്‍ ഉണ്ടാകുന്ന കുടിയിറക്കിന്റെയും മറ്റു നാശനഷ്ടങ്ങളുടെയും കൃത്യമായ കണക്കെടുപ്പ്‌ നടക്കുന്ന ഈ സര്‍വ്വേയുടെ ചേലേമ്പ്രവില്ലേജിലെ ഉദ്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി കെപി ഷാഹിന്‌ നിര്‍വ്വഹിച്ചു.
എന്‍എച്ച്‌ ആക്ഷന്‍ കൗണ്‍സില്‍ ജില്ലാകണ്‍വീനര്‍ അബുലൈസ്‌ അധ്യക്ഷം വഹിച്ചു
കൃത്യമായ കണക്കെടുപ്പുപോലും നടത്താതെ ഭുമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നിലപാട്‌ ബിഓടി മാഫിയയെ സഹായിക്കാന്‍ മാത്രമാണെന്നും ചുങ്കപ്പാതയെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു

Share news
error: Content is protected !!
Scroll to Top