Section

malabari-logo-mobile

ഒരു കോടിയുടെ പദ്ധതികളുമായി ഖത്തര്‍ കെഎംസിസി

HIGHLIGHTS : ദോഹ: ഒരു കോടി രൂപയുടെ വിവിധ പദ്ധതികള്‍ 'വിഷന്‍ 2015 ത്രിമധുരം' പരിപായില്‍ തൃക്കരിപ്പൂര്‍ മണ്ഡലം കെ എം സി സി പ്രഖ്യാപിച്ചു. ആതുരശുശ്രൂഷ രംഗത്ത്

Untitled-1 copyദോഹ: ഒരു കോടി രൂപയുടെ വിവിധ പദ്ധതികള്‍ ‘വിഷന്‍ 2015 ത്രിമധുരം’ പരിപായില്‍ തൃക്കരിപ്പൂര്‍ മണ്ഡലം കെ എം സി സി  പ്രഖ്യാപിച്ചു. ആതുരശുശ്രൂഷ രംഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ തൃക്കരിപ്പൂര്‍ സി എച്ച് സെന്ററിന് പുതിയ ബ്ലോക്ക് നിര്‍മാണം, മണ്ഡലം കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്ന ഫാര്‍മസിയുടെ പൂര്‍ത്തീകരണത്തിന് ധനസഹായം, സമൂഹത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് അഞ്ച് പഞ്ചായത്തുകളില്‍ ബൈത്തുറഹ്മ പദ്ധതി, സര്‍ക്കാര്‍ ആശുപത്രിയില്‍ വാട്ടര്‍ കൂളര്‍ സംവിധാനം, പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠന സഹായം, വിദ്യാഭ്യാസ രംഗത്ത് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് എം എസ് എഫ് സംഘടനകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തന പരിപാടി, നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായവും പാവപ്പെട്ട കുട്ടികള്‍ക്ക് വിവാഹ സഹായവും ഉള്‍പ്പെടുന്നതാണ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ വിഭാവനം ചെയ്യുന്ന ബൃഹത്തായ പദ്ധതിയെന്ന് പ്രഖ്യാപനം നടത്തി എം ടി പി മുഹമ്മദ് കുഞ്ഞി വിശദീകരിച്ചു.
കെ എം സി സി ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കെ എം സി സി ഉപദേശക സമിതി അംഗം എസ് എ എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. എം വി ബഷീര്‍ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു. എന്‍ എ ബഷീര്‍ അധ്യക്ഷത വഹിച്ചു. സി എച്ച് സെന്ററിന് വേണ്ടി വി കെ പി ഇസ്മാഈല്‍ ഹാജിയുടെ ധനസഹായം മണ്ഡലം ട്രഷറര്‍ കെ പി അഹമ്മദ് ഏറ്റുവാങ്ങി. ഇര്‍ഷാദുല്‍ ഹസ്സന്‍, ടി സി അബ്ദുല്‍ സലാം, ഡോ. എം പി മുഹമ്മദ് ഷാഫി ഹാജി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മുട്ടം മഹമ്മൂദ്, എം വി ബഷീര്‍, കെ എസ് മുഹമ്മദ് കുഞ്ഞി, കെ എസ് അബ്ദുല്ല, എം എ നാസര്‍ കൈതക്കാട് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായ ലുഖ്മാനുല്‍ ഹക്കീം, ആബിദ് അലി തുരുത്തി, ശംസുദ്ദീന്‍ ഉദിനൂര്‍ എന്നിവരെ സ്വീകരിച്ചു. ഖത്തര്‍ സര്‍വ്വകലാശാലയില്‍ നിന്നും മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ്ണ മെഡല്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ താനിയില്‍ നിന്നും ലഭിച്ച മണ്ഡലത്തിലെ കെ പി മുഹമ്മദ് ഷഹീമിനെ ആദരിച്ചു. മുഹമ്മദ് ഫാറൂഖ് കരിയര്‍ ടോക്ക് നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!