ബാര്‍ കോഴ: മാണിക്ക്‌ പുറമെ മൂന്ന്‌ മന്ത്രിമാരുടെ പേര്‌ കുടി പുറത്ത്‌

bar kozha
“സാഹിബ്‌ പണം വാങ്ങിയില്ല”
കൊച്ചി : ബാര്‍ കോഴകേസില്‍ മന്ത്രി കെഎംമാണിക്ക്‌ പുറമെ മുന്ന്‌ ്‌മന്ത്രിമാരുടെ പേര്‍ കൂടി പരാമര്‍ശിക്കുന്ന ശബ്ദരേഖ പുറത്ത്‌, ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ മന്രിമാരായ രമേശ്‌ ചെന്നിത്തല, കെ ബാബു, വിഎസ്‌ ശിവകുമാര്‍ എന്നിവര്‍ പണം കൈപ്പറ്റിയെന്ന ആരോപണം ചര്‍ച്ചചെയ്യുന്ന ശബ്ദരേഖയാണ്‌ ടെലിവിഷന്‍ ചാനലായ റിപ്പോര്‍ട്ടര്‍ പുറത്ത്‌ വിട്ടിരിക്കുന്നത്‌ച.

ബിജു രമേശ്‌ തന്നെയാണ്‌ ഇവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നത്‌ രമേശ്‌ ചെന്നിത്തലക്ക്‌ കെപിസിസി ആസ്ഥാനത്തെത്തിയാണ്‌ പണം നല്‍കിയതെന്നാണ്‌ ശബ്ദരേഖയില്‍ പറയുന്നത്‌. മറ്റ്‌ ചില ബാറുടമകള്‍ ഇത്‌ ശരിവെക്കുന്നുമുണ്ട്‌. സത്യം പറഞ്ഞാല്‍ നാലഞ്ചുപേര്‍ പോകുമെന്നും ബാറുടമകള്‍ പറയുന്നുണ്ട്‌.
മന്ത്രി കുഞ്ഞാലി്‌ക്കുട്ടി പറഞ്ഞു എന്നു പറഞ്ഞും ഒരു പ്രധാനപരാമര്‍ശം ശബ്ദരേഖയിലുണ്ട്‌. സൂര്യ ഗ്രൂപ്പുടമ വിഎം രാധാകൃഷണന്‍ യോഗത്തില്‍ നടത്തിയ പരാമര്‍ശമാണിത്‌.്‌ താന്‍ പണം വാങ്ങാഞ്ഞത്‌ എത്ര നന്നായെന്ന്‌ ?സാഹിബ്‌’ പറഞ്ഞുവെന്നും. താങ്കള്‍ മാത്രമാണ്‌ വാങ്ങാഞ്ഞതെന്ന്‌ താന്‍ മറുപടി പറഞ്ഞെന്നും രാധാകൃഷണന്‍ പറയുന്നതാണ്‌ ശബ്ദരേഖയിലുള്ളത്‌.
സാഹിബ്‌ കുഞ്ഞാലിക്കുട്ടിയാണെന്ന്‌ രാധാകൃഷണന്‍ പിന്നീട്‌ ചാനലിനോട്‌ വെളിപ്പെടുത്തി

Share news
error: Content is protected !!
Scroll to Top