തിരൂരില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി.

തിരൂര്‍ : തിരൂരിനടുത്ത് പട്ടര്‍ നടക്കാവില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് കൈവശം വെച്ച ചന്ദനക്കാവ് സ്വദേശി ദാമോദരനെ(51) തിരൂര്‍ എക്‌സൈസ് സിഐയും സംഘവും പിടികൂടി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ഇയാള്‍ വലയിലായത്. 250 ഗ്രാം വീതം പൊതികളാക്കി കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി.

വര്‍ഷങ്ങളായി കഞ്ചാവുകച്ചവടം നടത്തി വരുന്ന ഇയാളെ ആദ്യമായാണ് എക്‌സൈസ് പിടിയിലാവുന്നത്. വടകര നര്‍ക്കോട്ടിക് സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി 15 ദവസത്തേക്ക് റിമാന്റ് ചെയ്തു.

എക്‌സൈസ് സംഘത്തില്‍ സി ഐ രാമചന്ദ്രനൊപ്പം പ്രിവന്റീവ് ഓഫീസര്‍മാരായ കെ. വി അബാദുറഹിമാന്‍, രവീന്ദ്രനാഥന്‍, എസ് ജി സുനില്‍, യൂസഫലി, മിനുരാജ്, എ കെ പ്രകാശന്‍ എന്നിവരുമുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top