Section

malabari-logo-mobile

വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധന; അധ്യാപികമാര്‍ക്കെതിരെ കേസെടുത്തു.

HIGHLIGHTS : കക്കാട് : കേരള ഇംഗ്ലീഷ് മീഡിയം

കക്കാട് : കക്കാട് കേരള ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി പരിശോധിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ അധ്യാപകര്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു.

ഈ സംഭവത്തില്‍ പോലീസും ചൈല്‍ഡ്‌ലൈനും വെവ്വേറെയാണ് അന്വേഷണം നടത്തിയത്.

sameeksha-malabarinews

വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പോലീസ് മൊഴിയെടുത്തു.

തിങ്കളാഴ്ച സ്‌കൂളിലെത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംഭവം നടന്ന ക്ലാസിലെ 20 വിദ്യാര്‍ത്ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കൂടാതെ പ്രധാനാധ്യാപികയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച സഹപാഠിയുടെ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നാലാം ക്ലാസിലെ നാല് വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി അധ്യാപികമാര്‍ മര്‍ദിച്ചത്.

ഒരു രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്നാണ് അധ്യാപികമാര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!