Section

malabari-logo-mobile

അണ്‍ എയ്ഡഡ് സ്‌കൂള്‍ തരം മാറ്റല്‍: വിദ്യഭ്യാസമന്ത്രിയെ തിരുത്തി മുഖ്യമന്ത്രി.

HIGHLIGHTS : തിരു : മലപ്പുറത്തെ 35 അണ്‍ എയ്ഡഡ്

തിരു : മലപ്പുറത്തെ 35 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂള്‍ ആക്കുമെന്ന് വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബ്. അങ്ങിനെയൊരു തീരുമാനമില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭാ തീരുമാനത്തെ മാറ്റിവെച്ച് വിദ്യഭ്യാസ മേഖലയില്‍ കോടികളുടെ അഴിമതിക്ക് വഴിയൊരുക്കുന്ന തീരുമാനം പ്രഖ്യാപിച്ച വിദ്യഭ്യാസ മന്ത്രി രാജിവെക്കെണമെന്ന് പ്രതിപക്ഷം. ഈ വിഷയം വന്‍ വിവാദങ്ങള്‍ക്കാണ് കേരളത്തില്‍ തിരികൊളുത്തിയിരിക്കുനന്നത്.

പ്രശ്നം നിയമസഭയില്‍ വന്‍ ബഹളത്തിനും പ്രതിപക്ഷ വോക്കൗട്ടിനുമിടയാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ ഉച്ചതിരിഞ്ഞായിരുന്നു പ്രതിഷേധം.

sameeksha-malabarinews

മലപ്പുറത്തെ 35 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന വിദ്യഭ്യാസമന്ത്രിയുെട പ്രസ്താവനയ്‌ക്കെതിരെയാണ് അങ്ങിനെ ഒരു മന്ത്രിസഭ തീരുമാനമില്ലെന്നും സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി തിരുത്തിയത്.

സര്‍ക്കാര്‍ ഈ വിദ്യാലയങ്ങള്‍ എയ്ഡഡ് മേഖലയില്‍ നിലനിര്‍ത്തുകയാണെങ്കില്‍ ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാറില്‍ വന്ന ചേരുകയും കോഴ വാങ്ങി നിയമനം നടത്താനുള്ള സാധ്യത മാനേജ്മംന്‌റുകള്‍ക്ക് ലഭിക്കുകയും ഈ മേഖലയില്‍ വന്‍ അഴിമതിക്ക് കളമൊരുങ്ങുകയും ചെയ്യും.

 

അഞ്ചാം മന്ത്രി വിവാദത്തില്‍ ലീഗിനെതിരെ പ്രസ്താവനയുമായി രംഗത്തിറങ്ങിയ ടി എന്‍ പ്രതാപനും വി ടി സതീശവും ലീഗ് നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. കെഎസ്‌യുവും എംഎസ്എഫും പരസ്പരം കൊമ്പുകോര്‍ത്തു കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!