Section

malabari-logo-mobile

പരപ്പനങ്ങാടി ഭൂചലനം ജിയോളജി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ആഴ്ച്ചയിലുണ്ടായ

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ആഴ്ച്ചയിലുണ്ടായ ഭൂചലനം മൂലം വിള്ളലുകളുണ്ടായ വീടുകള്‍ ജിയോളജി വകുപ്പ്തല സംഘം സന്ദര്‍ശിച്ചു.

ചെറിയ രീതിയിലുള്ള ഭൂചലനമാണ് ഇവിടെ നടന്നതെന്നും ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള ഭൂവല്‍ക്ക പാളികളുടെ തെന്നിമാറലാണ് നടന്നതെന്ന നിരീക്ഷണമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. റിക്ടര്‍ സ്‌കെയ്‌ലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മനസിനാലാക്കാനുള്ള ആധുനിക സാങ്കേതിക വിദ്യ ജില്ലയല്‍ സ്ഥാപിച്ചിട്ടില്ലെന്നും അറബിക്കടലിലായിരിക്കും ഇതിന്റെ പ്രഭവകേന്ദ്രം എന്നു കരുതുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന ഭൂചലനങ്ങളുടെ തുടര്‍ച്ചയാണിതെന്നും ഇനിയും ചലനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.

sameeksha-malabarinews

മലപ്പുറം ,തൃശൂര്‍ ജില്ലകളുടെ ചുമതലയുള്ള ജിയോളജിസ്റ്റ് നാസര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റുകളായ റീന,അമൃത എന്നിവര്‍ അടങ്ങിയ സംഘമാണ് സ്ഥലം സ്ന്ദര്‍ശിച്ചത്.

ഭൂചലനത്തില്‍ പരപ്പനങ്ങാടി തീരദേശം വിറച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!