Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ അതിക്രമം ഒരാള്‍ പിടിയില്‍

HIGHLIGHTS : തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ അതിക്രമം കാണിച്ചതിന്

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ അതിക്രമം കാണിച്ചതിന് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണമംഗലം ചേറക്കാട് കരുവാന്‍തൊടി മുസ്ഥഫ (24) യെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി കോടതില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസം താലൂക്കാശുപത്രിയില്‍ ഒ പി ടിക്കറ്റിനായി വരി നിന്ന കണ്ണമംഗലം വട്ടപ്പൊന്ത കഞ്ഞോളിപടിക്കല്‍ മാഞ്ഞൂരില്‍ നാരായണന്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മതിയായി ചികില്‍സ ലഭിച്ചില്ലെന്നാരോപിച്ച് ഒരും സംഘം നാട്ടുകാര്‍ ആശുപത്രിയില്‍ ബഹളം ഉണ്ടാക്കുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. ആക്രമത്തില്‍ സ്‌കാനിംഗ് റൂമിന്റെ ചില്ല് തകര്‍ന്നിരുന്നു. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പോലീസ് കേസ്സെടുത്തിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!