താനൂര്‍ കോളേജ് ഉദ്ഘാടനം 23 ന്

താനൂര്‍ : ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഉദ്ഘാടനം 23 ലേക്ക് മാറ്റി. കെ പുരം ഐടിഐ കെട്ടിടത്തിലാണ് കോളേജ് താല്‍ക്കാലികമായി സജ്ജീകരിച്ചത്. ആഗസ്ത് ഒന്നിന് താനൂരില്‍ വെച്ചാണ് ആദ്യം ഉദ്ഘാടനം നിശ്ചയിച്ചത്. എന്നാല്‍ സോളാര്‍ വിഷയത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായതോടെ കോഴിക്കോട്ടുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിപാടി വേണ്ടെന്നുവച്ച ് ഡല്‍ഹിയിലേക്ക് പോയി.

തുടന്ന് 20 ന് മുഖ്യമന്ത്രി വരുമെന്ന് അറിയിച്ചതനുസരിച്ച് പരിപാടി നിശ്ചയിച്ചു. അതും മാറ്റി. 23 ന് രാവിലെ പത്തിന് പരിപാടി നടത്താനാണ് നിലവിലെ തീരുമാനം. അന്ന് മുഖ്യമന്ത്രി എത്തിയാലും ഇല്ലെങ്കിലും ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചതായി അറിയുന്നു. മന്ത്രിമാരായ പി കെ കുഞ്ഞാലികുട്ടി, പി കെ അബ്ദുറബ്ബ്, എ പി അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ഒന്നാം തീയതി പരിപാടിക്കുവേണ്ടി തയ്യാറാക്കിയ പന്തലും സ്റ്റേജും അതേപടി നില്‍ക്കുകയാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top