താനൂരില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

താനൂര്‍: ഗുരുവായൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ടൗണ്‍ ടു ടൗണ്‍ കെഎസ്ആര്‍ടിസി ബസ്സും മീന്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. താനൂര്‍ മുക്കോലയ്ക്കടുത്ത് വെച്ചാണ് അപകടം നടന്നത്. ലോറിയിലിടിച്ച ബസ് നിയന്ത്രണം വിട്ട് തൊട്ടടുത്ത തോട്ടിലേക്ക് ചെരിഞ്ഞു. അപകടസമയത്ത് കാല്‍നടയാത്രക്കാരോ മറ്റ് വാഹനങ്ങളോ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കനത്ത മഴയെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരിക്കേറ്റവരെ പരപ്പനങ്ങാടി, തിരൂരങ്ങാടി ആശുപത്രികളില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്

 

Share news
error: Content is protected !!
Scroll to Top