കോട്ടക്കുന്ന് കുട്ടികളുടെ ട്രാഫിക് പാര്‍ക്ക് ഉദ്ഘാടനം ആറിന്

മലപ്പുറം: കുട്ടികളില്‍ ട്രാഫിക് അവബോധം വളര്‍ത്തുന്നതിന് കോട്ടക്കുന്നില്‍ തുടങ്ങുന്ന പാര്‍ക്കിന്റെ ഉദ്ഘാടനം ജൂലൈ ആറിന് വിനോദസഞ്ചാര – പട്ടികജാതി പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ. പി. അനില്‍കുമാര്‍ നിര്‍വഹിക്കും. വൈകീട്ട് 6.30 നടക്കുന്ന പരിപാടിയില്‍ പി. ഉബൈദുളള എം.എല്‍.എ. അധ്യക്ഷനാകും. ഡി.റ്റി.പി.സി ചെയര്‍മാന്‍ ജില്ലാ കലക്റ്റര്‍ കെ. ബിജു, നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്‌സന്‍ കെ.എം. ഗിരിജ, വാര്‍ഡ് കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്, പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, എ.ഡി.എം. പി.മുരളീധരന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്റ്റര്‍ എം.തോമസ് കോര, എക്‌സി. കമ്മിറ്റി അംഗം എം.കെ. മുഹ്‌സിന്‍, ഡി.റ്റി.പി.സി. സെക്രട്ടറി വി.ഉമ്മര്‍കോയ എന്നിവര്‍ പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top