താനൂര്‍: താനൂരില്‍ ട്രോമോകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍. താഹ ബീച്ച് സ്വദേശിയ എറമുള്ളാന്റെ പുരക്കല്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ശേഷമാണ് സംഭവം.
റോഡരികില്‍ നിര്‍ത്തിയിട്ട കെ.എല്‍ 55 എല്‍ 9771 എന്ന നമ്പര്‍ ഓട്ടോയാണ് കത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി താനൂര്‍ എസ്.എച്ച്,ഓ പി. പ്രമോദ് പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രോമോ കെയര്‍ പ്രവര്‍ത്തകനായ താഹ ബീച്ച് സ്വദേശിയായ ജാബിര്‍ ആക്രമിക്കപ്പെട്ടിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




