Section

malabari-logo-mobile

താനൂരിലെ കോളേജ്: സര്‍ക്കാര്‍ മേഖലയില്‍ വേണമെന്ന് ജനകീയ പ്രഖ്യാപനം

HIGHLIGHTS : താനൂര്‍: താനൂരില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കോളേജ് സര്‍ക്കാര്‍ മേഖലയില്‍ തന്നെ വേണമെന്നാവശ്യപ്പെട്ട ജനകീയ പ്രഖ്യാപനം ശ്രദ്ധേയമായി

താനൂര്‍: താനൂരില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കോളേജ് സര്‍ക്കാര്‍ മേഖലയില്‍ തന്നെ വേണമെന്നാവശ്യപ്പെട്ട ജനകീയ പ്രഖ്യാപനം ശ്രദ്ധേയമായി. താനൂരിലെ നിര്‍ദ്ദിഷ്ട കോളേജുമായി ബന്ധപ്പെട്ട് എന്‍ വൈ എല്‍ താനൂര്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയാണ് രാഷ്ട്രീയ ഭേദമില്ലാതെ ജനകീയ പ്രഖ്യാപനം നടത്തിയത്.

 

വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെയുള്ള താനൂരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജ് എന്നത് തീരദേശത്തിന്റെ പ്രതീക്ഷക്ക് ആക്കം കൂട്ടണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സ്ഥലമേറ്റെടുക്കലിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ മറികടക്കാനുതകുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. മണ്ഡലത്തില്‍ ഏറ്റവും അനുയോജ്യമായ സ്ഥലം താനൂരാണ്. അത് കൊണ്ടുതന്നെ താനൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുന്ന തീരുമാനമാണ് ഇതെന്നും പ്രതിനിധികള്‍ പറഞ്ഞു. കോളേജിന് താല്‍ക്കാലിക സംവിധാനമൊരുക്കുന്നതിന് താനൂരിലെ സ്‌കൂളുകളില്‍ സ്ഥല സൗകര്യങ്ങള്‍ പരിഗണിക്കാവുന്നതാണെന്നും താനൂര്‍ എം എല്‍ എ പ്രശ്‌ന പരിഹാരത്തിന് സര്‍വ്വ കക്ഷിയോഗം വിളിക്കുന്നത് ഉചിതമായിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. താനൂരിന്റെ സാംസ്‌കാരികമായ മുന്നേറ്റത്തിന് കോളേജ് വരുന്നത് വഴിത്തിരിവാകുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കോളേജ് സ്വകാര്യ മേഖലയിലേക്ക് നീങ്ങുന്നുവെന്ന ആശങ്കക്ക് അറുവരുത്തിയാണ് ചര്‍ച്ച അവസാനിച്ചത്. അതേ സമയം മുസ്‌ലിം ലീഗ് പ്രതിനിധി വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടു.

sameeksha-malabarinews

 

പരിപാടിയില്‍ എ പി മുഹമ്മദ് ശെരീഫ് അധ്യക്ഷത വഹിച്ചു. താനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അഷ്‌റഫ്, യു കെ ദാമോദരന്‍ (കോണ്‍ഗ്രസ്), കെ രാജഗോപാല്‍ (സി പി എം), എം ജയച്രന്ദന്‍, കെ വിവേകാനന്ദന്‍ (ബി ജെ പി), എ പി സുബ്രഹ്മണ്യന്‍ (സി പി ഐ), എം ഹംസു (എന്‍ സി പി), എന്‍ എ സിദ്ധീഖ് (പി ഡി പി), വി പി ബാബു (പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് തുഞ്ചന്‍ കോളേജ്, തിരൂര്‍), സി കെ താനൂര്‍, അഡ്വ.യു വി ഉസ്മാന്‍ കോയ, അബ്ദുര്‍റഹീം, സമദ് ഫൈസി, വി ശശികുമാര്‍, സി പി എം ബാവ, പി പ്രേമനാഥന്‍, സി പി ഇബ്രാഹീം, അഷ്‌റഫ് പ്രസംഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!